crime

വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

By webdesk13

May 10, 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് പുലര്‍ച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്.പ്രതി നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനാണ്. അയല്‍ക്കാരുമായി അടിപിടിയില്‍ പരിക്കേറ്റെത്തിയ അധ്യാപകനെ ചികില്‍സിക്കുന്നതിനിടെ ഡോക്ടറെ കത്രികയെടുത്ത് കുത്തുകയായിരുന്നു. സഹായിക്കും സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു. മുതുകില്‍ ആറ് കുത്തേല്‍ക്കുകയും ചെയ്തു.