News

നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലവകാശ കമ്മിഷൻ

By webdesk13

November 24, 2023

നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്‌ക്ക് ബാലാവകാശ കമ്മിഷൻ നോട്ടിസ് അയച്ചിരിക്കുകയാണ്.

അഞ്ച്‌ ദിവസത്തിനുള്ളിൽ നടപടിയെടുത്ത് മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. കമ്മിഷൻ ചെയർമാർ പ്രിയങ്ക് കാനൂനഗോ ആണ് നോട്ടീസ് അയച്ചത്. കുട്ടികൾക്ക് നേരെയുണ്ടായത് മാനസിക പീഡനമാണെന്ന് കമ്മിഷൻ വിലയിരുത്തുന്നു.

സ്കൂൾ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ തെളിവുകൾ സഹിതം ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങുകയാണ് കെഎസ് യു. നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടി കാട്ടിയാണ് ഹർജി.

തിരുവനന്തപുരത്ത് നവകേരള സദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം ലഭിച്ചന്നും കെ എസ് യു ആരോപിക്കുന്നു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എം.എസ്.എഫും പരാതി നല്‍കിയിരുന്നു. പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് എം.എസ്.എഫ് ആവശ്യപ്പെട്ടത്. മുദ്രാവാക്യം വിളിക്കാന്‍ അധ്യാപകര്‍ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.