kerala

KSRTC ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍പോയി; സംഭവം പത്തനംതിട്ട കോന്നിയില്‍

By webdesk13

May 22, 2024

നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാന്‍ പോയി. സ്ഥിരം അപകട മേഖലയായ പത്തനംതിട്ട കോന്നി ജംഗഷനിലാണ് ബസ് അലക്ഷ്യമായി പാര്‍ക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസാണ് നടുറോഡില്‍ നിര്‍ത്തിയിട്ടത്.

കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമറാണ് ബസ് അലക്ഷ്യമായി പാര്‍ക്ക് ചെയ്തത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ട് ബസ് മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് ഡ്രൈവര്‍ ഹോട്ടലിലേക്ക് പോവുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ഡ്രൈവറെ ചില പ്രശ്‌നങ്ങളുടെ പേരില്‍ ട്രാന്‍സ്ഫര്‍ ചെയ്തതാണെന്നാണ് വിവരം.