kerala

ഇടത് ദുർ ഭരണത്തിനെതിരെ പ്രക്ഷോഭം കടുപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

By webdesk13

October 08, 2023

കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് സര്‍ക്കാരിന് എതിരായി വലിയൊരു പ്രക്ഷോഭ സമരം നടത്താന്‍ യു.ഡി.എഫ് നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ അങ്ങേ അറ്റം ബുദ്ധിമുട്ടിക്കുന്ന ദുര്‍ഭരണം അധികം നമുക്ക് വെച്ചുപുറപ്പിച്ച് കൊണ്ടുപോകാനില്ലെന്നും  പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ രംഗത്തും ഭരണം അങ്ങേ അറ്റം ദുഷിച്ചിരിക്കുകയാണ്.

റേഷന്‍ വിതരണം ഇഴഞ്ഞുനീങ്ങുകയും, ശമ്പളം ലഭിക്കാത്തതും, പെന്‍ഷനില്ലാത്തതും, കൂടാതെ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ ഗവണ്‍മെന്റിന് സാധിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഗവണ്‍മെന്റിനെ കേരള ജനത അര്‍ഹിക്കുന്നില്ല.

ഇതിനെതിരായി വലിയ പ്രക്ഷോഭമാണ് യു.ഡി.എഫ് നടത്താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഈ പ്രക്ഷോഭത്തെ അംഗീകരിച്ചതിന്റെ തെളിവാണ് തൃക്കാകരയും പുതുപ്പള്ളിയും. ഈ പത്ത് മുതല്‍ 15 വരെ പഞ്ചായത്ത് തലങ്ങളിലും, സെക്രട്ടറിയേറ്റിന് മുന്‍പിലും നടക്കാന്‍ പോകുന്ന പ്രക്ഷോഭം വിജയിപ്പിക്കേണ്ടതുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.