kerala

മുണ്ടക്കൈ പുനരധിവാസം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; നയപ്രഖ്യാപനം നടത്തി പുതിയ ഗവര്‍ണര്‍

By webdesk18

January 17, 2025

തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. ആദ്യമായാണ് പുനരധിവാസം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിക്കുന്നത്

സര്‍ക്കാര്‍ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നല്‍കിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവര്‍ണര്‍ മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിക്കാതെയാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നിയായിരുന്നു സഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം.

കഴിഞ്ഞ പതിറ്റാണ്ടില്‍ തുടര്‍ച്ചയായ ദുരന്തങ്ങള്‍ സംസ്ഥാനത്ത് നേരിടേണ്ടിവന്നു. ഓഖിയും കൊറോണയും പ്രളയങ്ങളും സംസ്ഥാനത്തുണ്ടായി. വയനാട് ദുരന്തത്തില്‍ ഇരകളായവരെ പുനരധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. മേപ്പാടിയില്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കും. ഇത് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും ഗവര്‍ണര്‍.