ഇന്നലെ (07.11.2025) ചേർന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സാഹിബിനെതിരെ വിമർശനം എന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്‌തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണ്.
പാർട്ടി ജനറൽ സെക്രട്ടറിക്കെതിരായി അത്തരത്തിൽ യാതൊരു ചർച്ചയും യോഗത്തിൽ ഉണ്ടായിട്ടില്ല. വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻമാറണമെന്നഭ്യർത്ഥിക്കുന്നു.