എക്കാലത്തും മുസ്‌ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളതെന്നും, മുന്നോട്ടുള്ള യാത്രയില്‍ വിളിപ്പാടകലെ ഞങ്ങളുണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ ബഷീര്‍ എം.എല്‍.എ. ധൈര്യമായി മുന്നോട്ട് പോവുക, എന്ത് കാര്യത്തിനും വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ഞങ്ങളുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം, മുസ്‌ലിം ലീഗ് നിലഗിരി ജില്ലാ സമ്മേളനം ഗൂഡല്ലൂരില്‍ പ്രൗഢമായി നടന്നു. ഉച്ച കഴിഞ്ഞ് മൂന്നിന് നഗരം ചുറ്റിയ പ്രകനത്തോടെയാണ് പൊതു സമ്മേളനത്തിന് തുടക്കമായത്. ദേവര്‍ഷോല റോഡില്‍ മോണിങ് സ്റ്റാര്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഗാന്ധി മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മറുനാടന്‍ മലയാളികളുടെ കൂടായ്മ പ്രകടമാക്കുന്ന നിലഗിരിയില്‍ മുസ്‌ലിം ലീഗിന് ശക്തമായ സ്വാധീനം ഉണ്ടാക്കാനായത് പ്രശംസനീയമാണ്. രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്ക് എതിരെ മുസ്‌ലിം ലീഗ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളുടെയും പിന്തണയും ഉണ്ടാകണം. കേന്ദ്രം ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അരുതായ്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. ബാപ്പു ഹാജി അധ്യക്ഷനായി. തേയിലയ്ക്ക് 40 രൂപ തറവില നിശ്ചയിക്കുക. വന്യ മൃഗങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, വന്യജീവി ശല്യത്തില്‍ കൃഷിയും വീടും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി നല്‍കുക, പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണുക തുടങ്ങിയ പ്രാമേയങ്ങള്‍ നേതാക്കള്‍ അവതരിപ്പിച്ചു. അഡ്വ ഹാരിസ് ബിരാന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. വന്യമൃഗ ഭീതി ഏറെ നിലനില്‍ക്കുന്ന നീലഗിരിയിലെ കൂടെ നില്‍ക്കാനാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്.
1973ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ പിന്‍ബലമാണ് ഇപ്പോഴും വന്യജീവികളുടെ ശല്യം തടയുന്നതിന് വിഘാതം. ഇതില്‍ മാറ്റം വരേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കൊപ്പം തന്റെയും ഭാഗത്ത് നിന്നുണ്ടാകും. രാജ്യസഭയില്‍ ഈ വിഷയം ഉന്നയിക്കും. നിയമപരമായും നേരിടും. ഭൂമി പ്രശ്‌നത്തിലും പാര്‍ട്ടിക്കൊപ്പം ആവശ്യമായ ഇടപെടലുകള്‍ നടത്തി പരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സ്‌റ്റേറ്റ് സെക്രട്ടറി കെ.എ മുഹമ്മദ് അബൂബക്കര്‍, കെ.പി.എ മജീദ് എം.എല്‍.എ. പി.കെ ബഷീര്‍ എം.എല്‍.എ. ടി.പി അഷറഫലി, കായല്‍ മെഹബൂബ്, അഹമ്മദ് മമ്മദ് ഷാജി, ടി മുഹമ്മദ്, എന്‍.ആര്‍ മജീദ് ഹാജി, സി.എച്ച്. ഹനീഫ, മുജീബ് മുകളേല്‍, നൗഫല്‍ മാസ്റ്റര്‍, പി.വി അഹമ്മദ്, അന്‍വര്‍ മുള്ളമ്പാറ, നാസര്‍ ഹാജി, അബ്ദുള്‍ ബാരി ഹാജി, യു.എം.എസ്.യു സൂഫ് ഹാജി. കുഞ്ഞാവ ഹാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വട്ടക്കളരി ഹനീഫ സ്വാഗതം ആലി ഉപ്പട്ടി നന്ദിയും പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നീലഗിരി ജില്ലാ മുസ്‌ലിംലീഗ് സമ്മേളനം ഗൂഢല്ലൂരില്‍ അതിഗംഭീരമായി സംഘടിപ്പിച്ചു. തമിഴകത്തിന്റെ മക്കള്‍ ഈ അഭിമാനപതാകയെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷം.
വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും പൊതുസമ്മേളനവുമാണ് നടന്നത്. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ.പി.എ മജീദ് എം.എല്‍.എ, തമിഴ്‌നാട് സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് കെ.എ.എം അബൂബക്കര്‍, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, ടി.പി അഷ്‌റഫലി, അഹമ്മദ് സാജു തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. എക്കാലത്തും മുസ്‌ലിംലീഗിന്‍ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്. ധൈര്യമായി മുന്നോട്ട് പോവുക, എന്ത് കാര്യത്തിനും വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ഞങ്ങളുണ്ട്.