Chief Minister Pinarayi Vijayan. Photo: Manorama

kerala

പിണറായി സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക മാത്രം

By webdesk18

January 31, 2025

പിണറായി സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക മാത്രം. അറ്റു സ്‌കോളര്‍ഷിപ്പുകളായ എസ്സി – എസ്ടി, മുന്നാക്ക, ഒബിസി സ്‌കോളര്‍ഷിപ്പുകളില്‍ കുറവ് വരുത്തിയിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചത്. എമ്മാല്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് നിലനിര്‍ത്തുന്നതില്‍ ന്യൂനപക്ഷ വകുപ്പ് ജാഗ്രത കാണിച്ചില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. ന്യൂനപക്ഷേതര വകുപ്പുകളില്‍ കുറച്ചത് സ്‌കോളര്‍ഷിപ്പ് ഒഴികെയുള്ള പദ്ധതികള്‍ മാത്രമാണ്.

ഇന്നലെയായിരുന്നു ഒന്‍പത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളോട് കൂടിയാലോചന നടത്തിയതിന് ശേഷം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക കുറക്കുകയായിരുന്നു. എന്നാല്‍ എസ്സി-എസ്ടി, മുന്നാക്ക, ഒബിസി സ്‌കോളര്‍ഷിപ്പ് തുക കുറയ്‌ക്കേണ്ടതില്ലെന്ന് വിവിധ വകുപ്പുകളിലെ ഡയറക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.