Connect with us

News

സൈനിക വിമാനം തകര്‍ന്നു വീണു; മലാവി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 10 പേര്‍ മരിച്ചു

തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

Published

on

ആഫ്രിക്കന്‍ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും 9 ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം തകര്‍ന്നു. യാത്രക്കാരെല്ലാം മരണപ്പെട്ടതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പത്തരയോടെ മലാവിയുടെ വടക്കന്‍ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറപ്പെട്ടതായിരുന്നു സംഘം.

ചിലിമയുടെ ഭാര്യ മേരിയും വൈസ് പ്രസിഡന്റിന്റെ യുണൈറ്റഡ് ട്രാന്‍സ്ഫോര്‍മേഷന്‍ മൂവ്മെന്റ് (യുടിഎം) പാര്‍ട്ടിയിലെ നിരവധി ഉദ്യോഗസ്ഥരും വിമാനം കാണാതാകുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.പത്ത് വര്‍ഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് സോളോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

യുഎസ്, ബ്രിട്ടന്‍, നോര്‍വേ, ഇസ്റാഈല്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുമായി താന്‍ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും തെരച്ചിലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ദേശീയതലത്തിലും ചർച്ചയായി, ഉത്തരം വേണം’; എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് സി.പി.ഐ

ഒപ്പം ഇതൊരു ഗുരുതരമായ വിഷയമാണെന്നും ഇത് കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും വലിയ വിവാദമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച ഗുരുതരമായ വീഴ്ചയായി കാണുന്നുവെന്ന് സി.പി.ഐ സെക്രട്ടറി ഡി രാജ. എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദത്തിന് തിരി കൊളുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഇതൊരു ഗുരുതരമായ വിഷയമാണെന്നും ഇത് കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും വലിയ വിവാദമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ അത് വിവാദമായിട്ടുണ്ട്. ഉന്നത തലത്തില്‍ ഇരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ആളുകള്‍ ചോദിക്കുന്നു. അദ്ദേഹം കൂടിക്കാഴ്ച നടത്തിയ സമയവും അതിന്റെ ഉള്ളടക്കവും ജനങ്ങളില്‍ വലിയ സംശയങ്ങള്‍ ഉണ്ടാക്കുകയും വിവാദത്തിന് കാരണമാവുകയും ചെയ്തു.

ഈ വിഷയം തീര്‍ച്ചയായും അന്വേഷണം നടത്തേണ്ട വിഷയമാണ്. ആ കൂടിക്കാഴ്ചയുടെ താത്പര്യങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്തൊക്കെ അവിടെ ചര്‍ച്ച ചെയ്തു എന്തായിരുന്നു ഇങ്ങനെ ഒരു കൂടിക്കാഴ്ചയുടെ ആവശ്യകത തുടങ്ങിയ വസ്തുതകള്‍ക്കെല്ലാം ഉത്തരം ലഭിക്കേണ്ടതാണ്. കേരളത്തിലെ ഞങ്ങളുടെ പാര്‍ട്ടിയും വിഷയം ഗൗരവകരമായാണ് കാണുന്നത്. പാര്‍ട്ടി ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തും. ഞങ്ങള്‍ അത് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

സി.പി.ഐ നേതൃത്വം വ്യക്തമായി തങ്ങളുടെ നിലപാട് പറയുമ്പോഴും സി.പി.എമ്മിന് വ്യക്തമായ നിലപാടിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും വ്യക്തമായ മറുപടികള്‍ നല്‍കിയിരുന്നില്ല. എ.ഡി.ജി.പി ആരെ വേണമെങ്കിലും കാണാന്‍ പോകട്ടെ അത് തങ്ങള്‍ക്ക് പ്രശ്നമല്ലെന്നും എന്നാല്‍ അതിനെ സി.പി.എമ്മുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എ.ഡി.ജെ.പിയുടെ ആര്‍.എസ്.എസ് ബന്ധത്തിന് കൃത്യമായൊരു മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ദത്താത്രേയ ഹൊസബല്ലയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് എ. ജയകുമാറാണ് കൂടിക്കാഴ്ച്ചയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദത്താത്രേയയുമായി കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുപുറമെ ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായി എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. 2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെയും ഇടനിലക്കാരന്‍ ജയകുമാര്‍ തന്നെയായിരുന്നു.

Continue Reading

kerala

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്: അന്വേഷണം ശരിയായ ദിശയില്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം സംബന്ധിച്ച് പൊലീസിന് പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്.

Published

on

വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഘട്ടത്തിൽ പ്രത്യേകമായി ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി, പരാതിക്കാരന്റെ ഹരജി തീർപ്പാക്കി.

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം സംബന്ധിച്ച് പൊലീസിന് പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്. ഇതാണ് ഇന്ന്, ഹൈക്കോടതി തീർപ്പാക്കിയത്.

നിലവിൽ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നു പറഞ്ഞ പൊലീസിന് ചില പ്രധാന നിർദേശങ്ങളും മുന്നോട്ടുവച്ചു. ‘അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. ഫൊറൻസിക് പരിശോധനാഫലം പൂർത്തിയാക്കി വ്യാജ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണം’- ഹൈക്കോടതി വിശദമാക്കി. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അപാകത തോന്നുന്നുണ്ടെങ്കിൽ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം മുഹമ്മദ് കാസിം ആണ് വ്യാജ സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇടതു സൈബര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇതാദ്യം പ്രചരിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരന്‍ മുഹമ്മദ് കാസിം ഇരയാണെന്ന് നിരീക്ഷിച്ച കോടതി, ഡിവൈഎഫ്‌ഐ നേതാവിന്റെ അടക്കം പിടിച്ചെടുത്ത ഫോണുകളുടെ ശാസ്ത്രീയപരിശോധന വേഗത്തിലാക്കാനും കോടതി നിര്‍ദേശിച്ചു. വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനു പിന്നില്‍ സിപിഎമ്മിന്റെ സൈബര്‍ ചാവേറുകളാണെന്നാണ് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ റിബേഷിനെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Continue Reading

Football

യുവേഫ നാഷന്‍സ് ലീഗ്: പോര്‍ചുഗലിനും സ്പെയിനിനും തകര്‍പ്പന്‍ ജയം

മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്.

Published

on

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ചുഗലിനും സ്പെയിനിനും മിന്നും വിജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്ട്ലാന്റിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ക്കാണ് പോര്‍ചുഗല്‍ തകര്‍ത്തത്. പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് വിജയ ഗോള്‍ നേടിയത്. ഏഴാം മിനിറ്റില്‍ മക് ടോമിനിയിലൂടെ സേകോട്ട്ലാന്റാണ് ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ പോര്‍ചുഗലിന് കഴിഞ്ഞില്ല. 54ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ തകര്‍പ്പന്‍ ഗോളിലൂടെ തിരിച്ചടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ 900ാമത് ഗോള്‍ നേടിയ 39കാരന്റെ നാഷന്‍സ് ലീഗിലെ രണ്ടാം ഗോളായി മാറിയത്.

മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യന്‍മാരായ സ്പെയിനിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡിനെ തകര്‍ത്തത്. 20ാം മിനിറ്റില്‍ അത്ലറ്റിക്കോ മാഡ്രിഡ് പ്രതിരോധ താരം റോബിന്‍ ലെ നോര്‍മെന്‍ഡ് പുറത്തായതോടെ ഭൂരിഭാഗ സമയവും പത്തുപേരുമായി കളിച്ചാണ് സ്പെയിന്‍ ജയം സ്വന്തമാക്കിയത്. മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ എതിരില്ലാത്ത ഒരുഗോളിന് പോളണ്ടിനെ തോല്‍പ്പിച്ചു. 52ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലൂക്ക മാഡ്രിച്ചാണ് ഗോള്‍ നേടിയത്. എതിരില്ലാത്ത മൂന്നു ഗോളിന് സ്പെയിന്‍ എസ്റ്റോണിയയെ തോല്‍പ്പിച്ചു.

Continue Reading

Trending