kerala

സാബുവിന്റെ മരണം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്, ഫോൺ വി​ദ​ഗ്ധ പരിശോധനക്കയക്കും

By webdesk14

December 22, 2024

ഇടുക്കി: കട്ടപ്പനയില്‍ സഹകരണബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം സംഘം ഇന്നുമുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം മുന്‍ ഏരിയാ സെക്രട്ടറി വിആര്‍ സജിയുടെയും മൊഴിയെടുക്കും.

സാബുവിന്റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും. തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. സാബുവിൻറെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.

നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ജീവനക്കാര്‍ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വര്‍ഗീസ് സൂചിപ്പിച്ചു. സാബുവിനോട് മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞു. സാബുവിനോട് ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് വിവരമുണ്ടെന്നും അക്കാര്യം അടക്കം അന്വേഷിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രതികരിച്ചിരുന്നു.