crime

ആറാം ക്ലാസുകാരിയെ ബസില്‍ വെച്ച് അപമാനിച്ചു, കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

By webdesk13

April 04, 2023

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കെ.എസ്.ആര്‍.ടി.സി ബസില്‍ അപമാനിച്ച ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ സബ് ഡിപ്പോയിലെ ഡ്രൈവര്‍ വടക്കേക്കര സ്വദേശി ആന്റണി വി. സെബാസ്റ്റിയനെയാണ് വകുപ്പുതല വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ജനുവരി 30ന് പറവൂര്‍ ഡിപ്പോയില്‍ നിന്ന് ചാത്തനാട്ടേക്ക് സര്‍വീസ് നടത്തിയ ആര്‍.എന്‍.സി 388ാം നമ്പര്‍ ബസിലാണ് പരാതിക്ക് ആസ്പദമായ സംഭവം. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് അപമാനത്തിന് ഇരയായത്.

കുട്ടിയോട് കുശലം ചോദിച്ച് ഡ്രൈവര്‍ ആന്റണി സെബാസ്റ്റിയന്‍ കുട്ടിയുടെ ചുമലില്‍ കൈകൊണ്ട് പതിവായി അടിക്കാറുണ്ടെന്നായിരുന്നുപരാതിയില്‍. എറണാകുളം വിജിലന്‍സിന്റെ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരണെന്ന് കണ്ടെത്തുകയായിരുന്നു.