kerala

പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു

By webdesk14

June 19, 2023

പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുലാണ് (13) മരിച്ചത്. പനിബാധിച്ച് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറ്റിപുറം താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് ഡിഎംഒ വ്യക്തമാക്കി.

ഇന്ന് രാവിലെ അഞ്ചുമണിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടിക്ക് മരണം സംഭവിച്ചത്. ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് വ്യക്തമല്ല. കുട്ടിയുടെ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ അയക്കും.