kerala

‘നിലപാടില്‍ മാറ്റമില്ല, എത്ര വേണമെങ്കിലും അന്വേഷിക്കാം’; വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

By webdesk14

September 21, 2023

ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴനാടന്‍ പറഞ്ഞു.

താന്‍ പറഞ്ഞ നിലപാടുകളിലൊന്നും മാറ്റമില്ല. ഏത് അന്വേഷണത്തെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. സര്‍ക്കാറിന് എത്ര വേണമെങ്കിലും അന്വേഷിക്കാം. വിശദമായ പ്രതികരണം നാളെ അറിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം അറിയിച്ചത്.