Football
കെട്ടിവെക്കാനുള്ള പണമില്ല ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ ‘കേരള’മില്ല സര്‍ക്കാറിന്റെ കനിവുംകാത്ത് താരങ്ങള്‍
10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.

-ഷഹബാസ് വെള്ളില-
മലപ്പുറം: ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പുതുതായി ആരംഭിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കേരളത്തില്‍ നിന്നും ടീമുകളില്ല.
ദേശീയ ടൂര്‍ണമെന്റുകളിലടക്കം മത്സരിച്ച് നിരവധി ട്രോഫികള്‍ കേരത്തിലെത്തിച്ച കേരള പോലീസ്, കെ.എസ്.ഇ.ബി ടീമുകളാണ് കെട്ടി വെക്കാനുള്ള പണം ഇല്ലാത്തതിന്റെ പേരില്‍ ലീഗില്‍ നിന്നും പിന്മാറുന്നത്. 10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.
ഈ പണം തിരിച്ചു ലഭിക്കുകയും ചെയ്യും. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് അവിടത്തെ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇത് അറിഞ്ഞമട്ടില്ല. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള പോലീസ് ടീമുകള്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ച് ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ 10 ലക്ഷം രൂപ കെട്ടിവെക്കണം എന്ന നിയമം രണ്ട് വകുപ്പുകളുടെയും മേധാവികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. കേരള ഫുട്‌ബോള്‍ അസോസിയേഷനും ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്.
രാജ്യത്തിന് തന്നെ ഒരുപാട് നല്ല കളിക്കാരെ സംഭാവന ചെയ്ത മികച്ച പാരമ്പര്യമുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇന്നും ഫുട്‌ബോളിന് ഏറെ സംഭാവന നല്‍കാനുണ്ടെന്ന തിരിച്ചറിവിലാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫേഡറേഷന്‍ പുതിയ ലീഗിന് രൂപം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ വേദികള്‍ ഒരുക്കുക എന്നത്കൂടിയാണ് എ.ഐ.എഫ്.എഫ് ലക്ഷ്യമിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ലീഗിന് അപേക്ഷ ക്ഷണിച്ചതോടെ ഫെഡറേഷന്‍ പോലും പ്രതീക്ഷിക്കാത്ത അപേക്ഷകളാണ് വന്നത്. അന്‍പതോളം എന്‍്ട്രികളാണ് ഇതുവരെ ഫെഡറേഷന് ലഭിച്ചിട്ടുള്ളത്.
ടീമുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഓരോ ടീമുകളും 10 ലക്ഷം രൂപ വീതം കെട്ടിവെക്കണെന്ന നിര്‍ദേശം ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്നത്. ഇതോടെയാണ് കേരളത്തിലെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളും പിന്മാറിയത്. വകുപ്പ് മേധാവികള്‍ ചുവപ്പ് കൊടി ഉയര്‍ത്തിയതോടെ ടീമുകളുടെ എന്‍ട്രി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴും സംസ്ഥാനത്ത് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നിയമനം ലഭിക്കുന്ന രണ്ടു വകുപ്പുകളാണ് കേരള പോലീസും കേരള ഇലക്ട്രിസിറ്റി ബോര്‍ഡും.
ഈ താരങ്ങള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഐ.എസ്.എല്‍, ഐ-ലീഗ് ക്ലബ്ബുകളില്‍ കളിക്കാനും ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങള്‍ക്ക് അനുമതിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കളിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് തന്നെയാണ് താരങ്ങളുടെയെല്ലാം പ്രതീക്ഷ. അതേ സമയം സ്‌പോട്‌സ് ക്വാട്ട വഴി വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന താരങ്ങള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതരില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ