kerala

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

By webdesk13

November 20, 2024

തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ പുനരന്വേഷണത്തന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്‍റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പുനരന്വേഷണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ലഹരി മരുന്ന് കേസിലെ പ്രതിയെ സഹായിക്കാന്‍ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്നതാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. അടുത്തമാസം 20ന് ആന്റണി രാജു വിചാരണ കോടതിയില്‍ ഹാജരാകണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.