kerala

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

By webdesk13

June 20, 2024

മലപ്പുറം മേൽമുറിയിൽ ഓട്ടോ റിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം. പുല്പറ്റ ഒളമതിൽ സ്വദേശിയായ അഷറഫ് ( 45) ഭാര്യ സാജിദ (37) മകൾ ഫിദ ( 15) എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്നും സർവീസ് കേന്ദ്രത്തിലേക്ക് പോകുക ആയിരിന്നു സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് .

മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് തെറ്റായ ദിശയിൽ ബസിന് മുൻപിലേക്ക് കയറുക ആയിരിന്നു. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഫിദയെ മലപ്പുറത്ത് പ്ലസ് വണ്ണിന് ചേർക്കാൻ പോകുയായിരുന്നു അഷ്റഫും സാജിതയും. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.