kerala
തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം അട്ടിമറിച്ചു; സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചു, തെളിവായി വിവരാവകാശ രേഖ
ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.
തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി സര്‍ക്കാര്‍. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടി. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും മറുപടി നല്‍കി. ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചരിത്രത്തിലാദ്യമായി പൂരം അലങ്കോലപ്പെട്ടപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാദത്തെ തടഞ്ഞത്. ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇങ്ങിനെ അറിയിച്ചു. തൃശൂര്‍ കമ്മീഷണറെ മാറ്റും. പൊലീസിന്‍റെ നടപടികള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഈ വാക്കു വിശ്വസിച്ച സിപിഐ നേതാക്കള്‍ അന്ന് മുതല്‍ ആവശ്യപ്പെടുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്. എന്നാല്‍ അതെല്ലാം മുഖ്യന്‍റെയും സിപിഎമ്മിന്‍റെയും നാടകം മാത്രം. ഘടകക്ഷികളെ മാത്രമല്ല സര്‍ക്കാര്‍ ഇതിലൂടെ ജനങ്ങളെയും വഞ്ചിക്കുകയാണ്.
തൃശൂര്‍ കമ്മീഷണറെ മാറ്റും, ഡിജിപി തന്നെ അന്വേഷിക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എഡിജിപി എം.ആര്‍. അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. ഈ അന്വേഷണം വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. കള്ളന്‍റെ കയ്യില്‍ താക്കോല്‍ കൊടുക്കുകയാണ് സര്‍ക്കാര്‍ അജിത്കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിലൂടെ ചെയ്തത്.
പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ? ഈ കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് നല്‍കിയ വിവരാവകാശ ചോദ്യത്തില്‍ ഉന്നയിച്ചത്. മറുപടി ഇങ്ങിനെ– അങ്ങിനെയൊരു അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടത്തെ ഓഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പൊലീസിന് അയച്ചു നല്‍കുന്നു. അതായത് ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തേക്കുറിച്ച് പൊലീസ് ആസ്ഥാനം അറിഞ്ഞിട്ടില്ല. സര്‍ക്കാരിന്‍റെ ഇത്തരം ഒരു പ്രഹസനം ആരേ ബോധിപ്പിക്കാന്‍ വേണ്ടിയാണ്?
തൊട്ടുപിന്നാലെ തൃശൂര്‍ പൊലീസും മറുപടി നല്‍കി. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. അതിനാല്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുള്ളതായും കണ്ടെത്തിയിട്ടില്ല. ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞതുപോലെ ഒരന്വേഷണം ഉണ്ടായതായി ആരും പറയുന്നില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും തന്‍റെ അതിവിശ്വസ്തനായ എഡിജിപി അജിത്കുമാറിനെ ഏല്‍പ്പിക്കുകയും ചെയ്ത അന്വേഷണത്തിന് എന്ത് സംഭവിച്ചു. പൂരം കലക്കിയതിലുള്ള അന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു എന്നാണ് മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. വിവാദം ശമിപ്പിക്കാന്‍ കണ്ണില്‍പ്പൊടി ഇടുകയായിരുന്നു. സിപിഐക്കൊപ്പം ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെ മാത്രമല്ല ഇടതുമുന്നണി ഘടകകക്ഷികളെക്കൂടിയാണ് സര്‍ക്കാര്‍ കബളിപ്പിച്ചത്.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
kerala
‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
-
kerala9 hours ago‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala11 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india7 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

