gulf

കരുണയുടെ സ്പർശം-ജിസിസി കെഎംസിസി പൈക്ക സോൺ പത്താം വാർഷിക നിറവിൽ

By webdesk17

September 04, 2025

ദുബൈ: അര കോടിയിലധികം രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തിയ ജിസിസി കെഎംസിസി പൈക്ക സോണിന്റെ ഓൺലൈനിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗം നെല്ലിക്കട്ട ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഹംസത്ത് സഹദി ബെളിഞ്ചം ഉസ്താദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

പ്രസിഡണ്ട് ഇസ്മായിൽ പൈക്ക(ഐഎസ്ബി)യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഖത്തർ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ മുഖ്യാതിഥിയായ ചടങ്ങിൽ ഷാർജ കെഎംസിസി കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക, ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് എം എസ് ശരീഫ്, അബുദാബി കെഎംസിസി നേതാവ് അബ്ദുല്ല കൊയർകൊച്ചി, ഖത്തർ കെഎംസിസി നേതാകളായ ഷാനിഫ് പൈക്ക, ജമാൽ പൈക്ക, നൗഷാദ് പൈക്ക, ജിസിസി കെഎംസിസി നേതാകളായ എംകെ ഇബ്രാഹിം, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ഖാദർ അർക്ക, അഷ്‌റഫ്‌ എ എം, മുസ്തഖ് ചെന്നടുക്കം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അഡ്വ. അഷ്‌റഫും വരവ്–ചിലവ് കണക്ക് ട്രഷറർ കരീം ഗോൾഡൻവീലും അവതരിപ്പിച്ചു.

ജനറൽ കൗൺസിലിൽ 2025-26 ലേക്കുള്ള ഭാരവാഹികളെ ജൂറി അംഗം ഷെരീഫ് പൈക്ക പ്രഖ്യാപിച്ചു. മുൻകമ്മിറ്റി നിശ്ചയിച്ച ജൂറി അംഗകളായ ഷെരീഫ് പൈക്ക, എംഎസ് ഷെരീഫ്, അഷ്‌റഫ്‌ AM, ഹമീദ് ഗോവ ചേർന്നാണ് ഐക്യകണ്ഠേന പാസ്സാക്കിയ പാനൽ തയ്യാറാക്കിയത്.

2025-26 ലേക്കുള്ള പുതിയ കമ്മിറ്റി പ്രസിഡന്റ്: ബഷീർ മാഷ്, ജനറൽ സെക്രട്ടറി: അൻഷിദ് ഹിൽട്ടൻ, ട്രഷറർ: ഹമീദ് പി.എം.എ, വൈസ് പ്രസിഡന്റ്മാർ നാസർ ഖത്തർ, മൻഷാദ് പൈക്ക, ജോയിന്റ് സെക്രട്ടറിമാർ റഷീക്ക് ബാവ, സൈഫുദ്ദീൻ ചാത്തപ്പാടി, രക്ഷാധികാരികൾ ബക്കർ പൈക്ക, അബ്ദുല്ല കോയർ കൊച്ചി, ഷെരീഫ് പൈക്ക, ഷെരീഫ് എം.എസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ISB ഇസ്മായിൽ, അഡ്വ. അഷ്‌റഫ്, അഷ്‌റഫ് എ.എം, ജമാൽ ഖത്തർ, കരീം ഗോൾഡൻവീൽ, ജെ.പി ഇസ്മായിൽ, എം.കെ ഇബ്രാഹിം, നൗഷാദ് KE, അർക്ക ഖാദർ, ഖാദർ പൈക്ക, ഹമീദ് ഗോവ, ബി.എ. ഹമീദ്, അഷ്‌റഫ് ചെർക്കള, അഷ്‌റഫ് KVR, നിസാം പൈക്ക എന്നിവരാണ്.

ജനറൽ സെക്രട്ടറി അഡ്വ:അഷ്‌റഫ്‌ സ്വാഗതവും ട്രെഷറർ ഹമീദ് പിഎംഎ നന്ദിയും പറഞ്ഞു.