kerala

മോഷണം പോയ ബൈക്കില്‍ യാത്ര; ഉടമയ്ക്ക് മൂന്നു തവണ പിഴ ചുമത്തി

By webdesk17

September 18, 2025

തിരുവനന്തപുരം: മോഷണം പോയ ബൈക്കില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഉടമയ്ക്കാണ് മൂന്നു തവണ പിഴ ചുമത്തിയത്.

തിരുവനന്തപുരത്തെ കല്ലറ പാകിസ്താന്‍മുക്ക് സ്വദേശി അഷ്‌റഫിന്റെ ബൈക്കാണ് ഫെബ്രുവരി 24-ന് മോഷണം പോയത്. എന്നാല്‍ പിന്നീട് അതേ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനായി ആര്‍.സി ഉടമയായ അഷറഫിന് നോട്ടീസ് ലഭിച്ചു.

നെടുമങ്ങാട്, വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് പിഴ നോട്ടീസ് വന്നത്. സംഭവത്തെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ ഉടമയുടെ പരാതിയെ തുടര്‍ന്ന് ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പാങ്ങോട് പൊലീസ് അറിയിച്ചു.