Video Stories

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടുത്തം; 4 കടകള്‍ കത്തിനശിച്ചു

By webdesk13

April 18, 2023

കിഴക്കേക്കോട്ടയില്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കടകള്‍ക്ക് തീപിടിച്ചു. 4 കടകള്‍ കത്തിനശിച്ചു. തൊട്ടടുത്തുള്ള കടകളില്‍ നിന്ന്് സാധനങ്ങള്‍ ഒഴിപ്പിച്ചു. അഗ്നി ശമന സേനയെത്തി തീ അണച്ചു. തീപിടുത്തം ഉണ്ടായ ജൂസ് കട പൂര്‍ണമായി കത്തിനശിച്ചു. തീപിടുത്തമുണ്ടായ ഉടന്‍ തന്നെ മറ്റു കടകളിലെ സാധനങ്ങള്‍ മാറ്റിയതിനാല്‍ പൂര്‍ണമായി കത്തിയില്ല. തൊട്ടടുത്ത് ബസ് സ്റ്റാന്‍ഡ് ഉള്ളതിനാല്‍ ആളുകളെയും ഒഴിപ്പിച്ചു.

തീപിടിച്ച കടയില്‍ എട്ട് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്ന് പൊട്ടിത്തെറിച്ച് തൊട്ടടുത്തുള്ള ലോട്ടറിക്കടയിലേക്കും മൊബൈല്‍ കടയിലേക്കും തീ പടരുകയായിരുന്നു. നാല് കടകള്‍ പൂര്‍ണമായും 2 എണ്ണം ഭാഗികമായും കത്തിനശിച്ചു.