kerala

കൊല്ലത്ത് ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച രണ്ട് പ്രതികള്‍ പിടിയില്‍

By webdesk18

November 10, 2025

കൊല്ലത്ത് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആദിച്ചനല്ലൂര്‍ സ്വദേശി ഷെഫീഖ്, തൃക്കോവില്‍വട്ടം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്.

ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചത് കൂടാതെ, കവര്‍ച്ച തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. കേസില്‍ ഒന്നാംപ്രതി അന്‍വര്‍ ഒളിവിലാണ്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം മര്‍ദിച്ചതെന്നാണ് പരാതി. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ആംബുലന്‍സിന്റ മിററും യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. ബൈക്കില്‍ പോയവര്‍ ആംബുലന്‍സിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തിന് കാരണം. സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹോണ്‍ അടിച്ചതും പ്രകോപനമായി.

പരിക്കേറ്റ ആംബുലന്‍സ് െ്രെഡവര്‍ പത്തനാപുരം സ്വദേശി ബിവിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.