india

ഉന്നാവ് ഇരയുടെ കുഞ്ഞിന് നേരെ ആക്രമണം, നില ഗുരുതരം

By webdesk14

April 19, 2023

ഉന്നാവ് ഇരയുടെ വീടിന് നേരെ ആക്രമണം. പെണ്‍കുട്ടിയുടെ വീടിന് ഒരു കൂട്ടം ആളുകള്‍ തീയിട്ടതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ പരിക്കേറ്റ കുട്ടികളില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആറ് മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. 11 വയസ്സുകാരി ലൈംഗികാതിക്രമത്തില്‍ ഗര്‍ഭിണിയായിരുന്നു.

അടുത്തിടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ രണ്ട് ബലാത്സംഗ പ്രതികള്‍, കേസ് പിന്‍വലിക്കാന്‍ ഇര വിസമ്മതിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം മറ്റ് അഞ്ച് പേര്‍ക്കൊപ്പം കുടുംബത്തിന്റെ ഓട് മേഞ്ഞ ഷെഡിലേക്ക് അതിക്രമിച്ചു കയറിയി അമ്മയെ മര്‍ദിച്ച് ഷെഡിന് തീയിടുകയായിരുന്നു.