india

ഉത്തരകാശി ടണല്‍: കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്

By webdesk13

November 21, 2023

ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സില്‍ക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. 41 തൊഴിലാളികളാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

“ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തില്‍ പുരോഗമനമുണ്ടോ, ഞങ്ങളെ വേഗം പുറത്തെത്തിക്കൂ. ഓരോ ദിവസം കഴിയും തോറും കാര്യങ്ങള്‍ ദുഷ്കരമാകുകയാണ്,’ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ ഒരാളായ അഖിലേഷ് കുമാറിന്റെ വാക്കുകളാണിത്.

VIDEO | First visuals of workers stuck inside the collapsed Silkyara tunnel in #Uttarkashi, Uttarakhand.

Rescuers on Monday pushed a six-inch-wide pipeline through the rubble of the collapsed tunnel allowing supply of larger quantities of food and live visuals of the 41 workers… pic.twitter.com/mAFYO1oZwv

— Press Trust of India (@PTI_News) November 21, 2023

Advertisement

ഇന്നലെ  യുപി സർക്കാർ പ്രതിനിധിയായ അരുണ്‍ കുമാറിനോട് തുരങ്കത്തിനുള്ളില്‍ നിന്ന് സംസാരിക്കവെയാണ് അഖിലേഷ് നിരാശയും പ്രതീക്ഷയുമെല്ലാം പങ്കുവച്ചത്. കഴിഞ്ഞ 9 ദിവസമായി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ 8 പേർ യുപിയില്‍ നിന്നുള്ളവരാണ്.