kerala

കണക്കുകള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി വെള്ളാപ്പള്ളി

By sreenitha

January 03, 2026

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മുസ്‌ലിം ലീഗ് വിവേചനം കാട്ടിയെന്ന പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളി നടേശന് കണക്കുകള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. എസ്.എന്‍.ഡി.പി യോഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ ലീഗ് തയാറായില്ലെന്ന് വാദിച്ച വെള്ളാപ്പള്ളി തന്നെ ഒടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് അനുവദിക്കപ്പെട്ട കോളജുകളുടെ എണ്ണം വാര്‍ത്താസമ്മേളനത്തിനിടെ വിളിച്ചുപറയുകയും ചെയ്തു. ചേര്‍ത്തല കാണിച്ചു കുളങ്ങരയിലെ വസതിയില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്.

വെള്ളാപ്പള്ളി മലപ്പുറത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ കണക്കുകളുമായാണ് ഇന്നലെയും വാര്‍ത്താസമ്മേളനത്തിന് എത്തിയത്. മലപ്പുറത്ത് വിവിധ മാനേജ്‌മെന്റുകളുടെ കീഴില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കോളജുകളെ മുസ്‌ലിംലീഗിന്റേത് ആക്കിയാണ് വെള്ളാപ്പള്ളി കണക്കിലെ കളി തുടങ്ങിയത്. അതിനിടെ മലപ്പുറം പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി വൈ.എസ്.എസ് കോളേജ് ആരുടെ ഭരണകാലത്താണ് ലഭിച്ചതെന്ന ചോദ്യം ഉയര്‍ന്നു. ഉത്തരംപറയാതെ ഒഴിഞ്ഞുമാറുന്നതിനിടെ അത് മുസ്‌ലിംലീഗ് അംഗം നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് അനുവദിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചു. അത് സ്വാശ്രയമല്ലേ, ഉമ്മന്‍ചാണ്ടിയല്ലേ തന്നത് തുടങ്ങിയ വിചിത്ര വാദങ്ങളാണ് വെള്ളാപ്പള്ളി മുന്നോട്ടുവെച്ചത്.

ആര് നല്‍കിയാലും മുസ്‌ലിംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി എന്‍.ഒ.സി നല്‍കി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മുസ്‌ലിംലീഗിന്റെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍കൂടി അനുമതി നല്‍കി ആരംഭിച്ചതാ ണെന്ന കാര്യം വെള്ളാപ്പള്ളി സൗകര്യപൂര്‍വ്വം മറച്ചുവെച്ചു.

വാര്‍ത്തസമ്മേളനത്തിലെ ആവേശത്തിനിടെ 13 സ്വാശ്രയ കോളജുകള്‍ എസ്.എന്‍. ഡി.പി യോഗത്തിന് നല്‍കിയത് ഉമ്മന്‍ചാണ്ടി ഭരണകാലത്ത് മുസ്‌ലിംലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണെന്ന് വെള്ളാപ്പള്ളി തന്നെ തുറന്ന് സമ്മതിച്ചു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗ് ഒന്നും നല്‍ കിയില്ലെന്ന പ്രചാരണം നടത്തുന്നതെന്ന ചോദ്യം വിണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ വിഷയത്തില്‍ നിന്നും ഒളി ച്ചോടാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മുസ്‌ലിം സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുക സ്വാഭാവികമല്ലെയെന്നും തെക്കന്‍ കേരളത്തില്‍ എത്ര മുസ്‌ലിം സ്ഥാപനങ്ങള്‍ ഉണ്ടെന്നുള്ള ചോദ്യം ഉയര്‍ന്നപ്പോഴും വെള്ളാപ്പള്ളി കൃത്യമായ ഉത്തരം നല്‍കാന്‍ തയാറായില്ല. അതിനിടെ എല്‍.ഡി.എഫാണോ യു.ഡി.എഫാണോ എസ്.എന്‍.ഡി.പി യോഗത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ചോദ്യം ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാവിയിരുന്ന ആര്‍ ശങ്കറാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയതെന്നാണ് വെള്ളാപ്പള്ളി മറുപടി നല്‍കിയത്. പിന്നീട് സഹായിച്ചത് ഉമ്മന്‍ചാ ണ്ടിയാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ പാമ്പനാറില്‍ കോളജ് അനുവദിച്ചതെന്നും വെ ള്ളാപ്പള്ളി പറഞ്ഞു. ഇതെല്ലാം യു.ഡി.എഫ് അനുകൂല മന്ത്രിസഭകളായിരുന്നെന്ന യാഥാര്‍ത്ഥ്യം തുറന്ന് സമ്മ തിക്കാന്‍ വാര്‍ത്താസമ്മേളനത്തിന്റെ ഒരുഘട്ടത്തിലും വെള്ളാപ്പള്ളി തയാറായില്ല.