Film

ട്രാഫിക് റൂള്‍സ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു- വീഡിയോ

By webdesk14

February 28, 2024

ഹൈദരാബാദ് ∙ റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു.

Telugu actress Sowmya Janu attacked a traffic home guard after she was stopped by the guard for driving her Jaguar car on the wrong side in Banjara Hills, Hyderabad. In the video she is admitting that she was driving in the wrong direction but still she is defending her action. pic.twitter.com/mvov3dSVMr

— NCMIndia Council For Men Affairs (@NCMIndiaa) February 27, 2024

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡിൽ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയിൽ കാണാനാകും.

കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്‍പദമായ സംഭവം. തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന്  പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു.