മണലും തിരയും എല്ലാ ബീച്ചുകളുടെയും സവിശേഷതയാണ്. ഇതിലെന്താണ് അത്ഭുതമെന്നല്ലേ. എന്നാല്‍ ഇതിനിടയ്ക്ക് മഞ്ഞുംകൂടിയായാലോ ? മഞ്ഞിനും കടലിനുമിടയില്‍ മണല്‍കിടക്കുന്ന ചിത്രം വൈറലായി. ജപ്പാനിലെ ടൊട്ടേറി ബീച്ചില്‍നിന്നാണ് ഈ അത്ഭുത ദൃശ്യം. പ്രകൃതിയുടെ ഈ അപൂര്‍വദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഹിസ എന്ന ഫോട്ടോഗ്രാഫറാണ്. ജപ്പാനിലെ യുനെസ്‌കോ ഗ്ലോബല്‍ ജിയോപാര്‍ക്കില്‍നിന്നാണ് ചിത്രം പകര്‍ത്തിയത്. പതിവായി വിനോദസഞ്ചാരികള്‍ ചെല്ലുന്നയിടമല്ല ഇത്. ഇതൊക്കെയാണെങ്കിലും അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലും സമാനമായി മഞ്ഞുനിറഞ്ഞ ബീച്ചുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.