kerala

എന്ത് അനൗദ്യോഗിക സന്ദർശനമാണ് നിർമല സീതാരാമനുമായി പിണറായി വിജയന്‍ നടത്തിയത്; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

By webdesk13

March 17, 2025

ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയം ആരോപിച്ച് രമേശ് ചെന്നിത്തല. എന്ത് അനൗദ്യോഗിക സന്ദർശനമാണ് നിർമല സീതാരാമനവുമായി മുഖ്യമന്ത്രി നടത്തിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ബിജെപി ഫാസിസ്റ്റ് അല്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാട് മുഖ്യമന്ത്രിയുടെ ലൈനായി മാറുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ സിപിഎം ബിജെപിയുമായി കൈകോർക്കുന്നതിന്റെ റിഹേഴ്സൽ ആയിരുന്നു ഡൽഹിയിൽ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 69 സീറ്റുകളിൽ ബിജെപിയുമായി സിപിഎം ധാരണ ഉണ്ടാക്കി. ഗവർണർ ബിജെപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ പാലമായി പ്രവർത്തിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് അതറിയാൻ അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.