kerala

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്ക്

By webdesk18

January 27, 2025

വയനാട് മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിനാണ് പരുക്കേറ്റത്. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പരുക്ക് ഗുരുതരമല്ല. ഇന്ന് 12 മണിയോടെസ്വകാര്യ എസ്സ്‌റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം.

റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയായ വിനീതിന്റെ ശരീരത്തിലേക്ക് പുലി ചാടി ആക്രമിക്കുകയായിരുന്നു. പുലിയുടെ നഖം കൊണ്ടാണ് പരുക്ക് പറ്റിയിട്ടുള്ളത്. വന്യജീവികളുടെ സാന്നിധ്യമുള്ള പറ്റാനി എസ്റ്റേറ്റിലെ തോട്ടം മേഖലയിലാണ് ആക്രമണം ഉണ്ടായത്. വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ ചത്ത നിലയില്‍ കണ്ടെത്തിയ ആശ്വാസത്തില്‍ നില്‍ക്കെയാണ് പുലി ആക്രമണം ഉണ്ടായിരിക്കുന്നത്.