വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 8.45നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കേരള എക്‌സ്പ്രസ് ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് യുവതിയെ തള്ളിയിട്ട സുരേഷി(43)നെയാണ് പൊലീസ് പിടികൂടിയത്. സഹയാത്രികരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.
കമ്പാര്‍ട്ട്‌മെന്റില്‍ മദ്യപിച്ചെത്തിയ ആള്‍ വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ തള്ളിയിടുകയായിരുന്നുവത്രെ. ട്രെയിനില്‍ നിന്ന് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി ആലുവയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.