News

വനിത ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യയ്ക്ക് തോല്‍വി ചൈനക്ക് കിരീടം

By webdesk17

September 15, 2025

ഹാങ്ഷൂ (ചൈന): വനിത ഏഷ്യ കപ്പ് ഹോക്കി കിരീടത്തിനരികില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യ. ഫൈനലില്‍ ആതിഥേയരായ ചൈനയോട് ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ തോറ്റത്. ഇതോടെ, അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും നഷ്ടപ്പെട്ടു.

കളിയുടെ ആദ്യ മിനിറ്റില്‍ത്തന്നെ പെനാല്‍റ്റി കോര്‍ണറില്‍നിന്ന് സ്‌കോര്‍ ചെയ്ത് നവനീത് കൗര്‍ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍, 21ാം മിനിറ്റില്‍ സിക്‌സിയ ഔവിലൂടെ സമനിലയിലെത്തി. 41ാം മിനിറ്റില്‍ ഹോങ് ലിയിലൂടെ രണ്ടാം ഗോളും. 51ല്‍ മെയ്‌റോങ് സൂവും 53ല്‍ ജിയാക്വി ഷോങ്ങും ലക്ഷ്യം കണ്ടതോടെ, ഇന്ത്യപൂര്‍ണമായി പരാജയപ്പെട്ടു.