india

20കാരിയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു

By webdesk17

August 20, 2025

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെയാണ് കൊല്ലപ്പെട്ടുത്തിയത്. യുവതി പീഡനത്തിനിരയായെന്ന് സംശയമുണ്ടെന്നും ആണ്‍സുഹൃത്ത് ചേതന്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ചിത്രദുര്‍ഗലിലെ ഗൊനുരുവില്‍ റോഡിനോട് ചേര്‍ന്ന തരിശുഭൂമിയില്‍ നിന്നാണ് 20 കാരിയുടെ പാതി പൊള്ളലേറ്റ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

രണ്ട് ദിവസമായി മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ ചിത്രദുര്‍ഗ പൊലീസ് അന്വേഷണത്തിലായിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിക്കുന്നിടെ ആണ്‍സുഹൃത്ത് ചേതനെയാണ് അവസാനമായി യുവതി വിളിച്ചതെന്ന് മനസിലാക്കി ചേതനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ ചേതന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും യുവതിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പറയുന്നു. ഇയാള്‍ കാന്‍സര്‍ രോഗിയാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷമാണ് മൃതദേഹം കത്തിച്ചത്. കുട്ടിയുടെ ബന്ധുക്കളും വിവിധ സംഘടനകളും ആശുപത്രിയിലും ഗൊനുരുവിലും പ്രതിഷേധിച്ചു.