kerala

കേരളത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 200 പേർക്ക്

By webdesk14

December 26, 2023

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ആക്ടീവ് രോഗികളുടെ എണ്ണം 3,096 ആയി. ഒമിക്രോണും വകഭേദമായ ജെഎന്‍1 ഉം ആണ് സംസ്ഥാനത്ത്‌ പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്. ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തിൽ പകുതിയും കേരളത്തിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൊവിഡ് ഉയരുന്നത്. അതിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും, കർണാടകയിലും കൊവിഡ് വ്യാപനമുണ്ട്. കർണാടകയിൽ 122 പേർക്ക് കൊവിഡ് ബാധിച്ചു.