kerala
വീട്ടമ്മമാര്‍ക്ക് മാസാന്തം 2000 രൂപ; കര്‍ണാടക ഗൃഹലക്ഷ്മി പദ്ധതിക്ക് ബുധനാഴ്ച തുടക്കം
തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചിന വാഗ്ദാനങ്ങളില്‍ ശ്രദ്ധേയമായതാണ് ഗൃഹലക്ഷ്മി യോജന
കര്‍ണാടകയില്‍ വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാസം രണ്ടായിരം രൂപവീതം ലഭ്യമാക്കുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് ജൂലൈ 19ന് തുടക്കമാകും. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചിന വാഗ്ദാനങ്ങളില്‍ ശ്രദ്ധേയമായതാണ് ഗൃഹലക്ഷ്മി യോജന.
ഗുണഭോക്താക്കളുടെ രജിസ്ട്രേഷനാണ് 19ന് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഗൃഹജ്യോതി പദ്ധതിക്ക് സമാനമായി ഗൃഹലക്ഷ്മി പദ്ധതിക്കും രജിസ്ട്രേഷന് വേണ്ടി പ്രത്യേക സമയപരിധിയില്ലെന്ന് വനിതാ ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ ബാംഗ്ലൂരില്‍ അറിയിച്ചു. എ.പി.എല്‍, ബി.ബി.എല്‍ വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡില്‍ കുടുംബനാഥയായി ചേര്‍ത്തിട്ടുള്ള സ്ത്രീയാണ് പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ കുടുംബനാഥയോ ഭര്‍ത്താവോ വരുമാന നികുതി (ജി.എസ്. ടി) അടക്കുന്നവരാകരുത് എന്ന നിബന്ധനയുണ്ട്. 1.28 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
രജിസ്റ്റര്‍ ചെയ്യാന്‍ ഗുണഭോക്താക്കളുടെ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് സന്ദേശം വരും. തീയതിയും സമയവും രജിസ്ട്രേഷന് എത്തേണ്ട സമയവും അതില്‍ വ്യക്തമാക്കും. ഗ്രാമീണ മേഖലയില്‍ തൊട്ടടുത്തുള്ള ബാപ്പുജി സേവാകേന്ദ്രങ്ങളിലോ നഗര പ്രദേശങ്ങളില്‍ കര്‍ണാടക വണ്‍, ബെംഗളൂരു വണ്‍ കേന്ദ്രങ്ങള്‍ വഴിയൊ രജിസ്റ്റര്‍ ചെയ്യാം.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സിനെ ഭരണത്തില്‍ എത്തിക്കാന്‍ കാരണമായ 5 പദ്ധതികളില്‍ ഏറെ ശ്രദ്ധേയമായ പദ്ധതിയാണിത്. 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കിയത് പോലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര യാഥാര്‍ഥ്യമാക്കിയതും രാജ്യ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റത്തിന്ന് കര്‍ണാടകയിലെ ജനകീയ പദ്ധതികള്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കണക്കുകൂട്ടുന്നത്. അന്നഭാഗ്യ പദ്ധതിയില്‍ നല്‍കേണ്ട 10 കിലോ അരി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടും അതിന്റെ സംഖ്യ കാര്‍ഡുടമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം പൂര്‍ത്തീകരിച്ചു വരികയാണ്.
kerala
മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര് മരിച്ചു
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന് നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്ബിന് (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന് കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
kerala
എസ്.ഐ.ആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍
നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്.ഐ.ആര്) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. എസ്.ഐ.ആര് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ബി.എല്‍.ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
-
GULF6 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories18 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

