തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെ വിദഗ്ധര്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2018ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനറിപ്പോര്‍ട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ഈ റിപ്പോര്‍ട്ട് രാഷ്ട്രീയായുധമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് യുഡിഎഫ്.

പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് ഐഐഎസ്‌സിയുടെ വിദഗ്ധ സംഘം അക്കൗണ്ടന്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കിയത്.

പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ശാസ്ത്രീയ കണ്ടെത്തല്‍ അതീവ ഗൗരവതരമാണെന്ന് യുഡിഎഫ് പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.