kerala

ഇടുക്കിയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

By Test User

August 23, 2022

കട്ടപ്പനയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ബാലാജി (34) ആണ് മരിച്ചത്. ലോറി ജീവനക്കാരനാണ്.

കടയില്‍ നിന്നും പൊറാട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.