ന്യൂയോര്‍ക്കി: 2025 രസതന്ത്ര നോബേല്‍ പുരസ്‌കാരം ജപ്പാനില്‍ നിന്നുള്ള സുസുമു കിറ്റാഗവ, ബ്രിട്ടനില്‍ നിന്നുള്ള റിച്ചാര്‍ഡ് റോബ്‌സണ്‍ എന്നിവരോടൊപ്പം ജോര്‍ദാനിലെ അഭയാര്‍ത്ഥി ഉമര്‍ മുവന്നിസ് യാഗിക്കും ലഭിച്ചു.
ജോര്‍ദാനിലെ അമ്മാനിലുള്ള ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഉമര്‍ ജനിക്കുകയും വളരുകയും ചെയ്തത്. 1948ലെ അറബ്ഇസ്രാഈല്‍ യുദ്ധത്തില്‍ നക്ബയോടനുബന്ധിച്ച് പലായനമായ അദ്ദേഹത്തിന്റെ കുടുംബം ചെറിയൊരു കോച്ചുമുറിയില്‍ ജീവിതം തുടങ്ങിയിരുന്നു. കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്ത കാലഘട്ടം 15ാം വയസില്‍ യു.എസ്. കുടിയേറ്റത്തോടെ അവസാനിച്ചു.
അഭയാര്‍ത്ഥിത്വത്തില്‍നിന്നും ശാസ്ത്രജ്ഞനായി ഉയര്‍ന്നതുവരെ ഉമറിന്റെ യാത്ര ശ്രദ്ധേയമാണ്. 1985ല്‍ സണി അല്‍ബാനിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 1990ല്‍ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. ഹാര്‍വാര്‍ഡ്, അരിസോണ സ്‌റ്റേറ്റ്, മിഷിഗണ്‍, യുസിഎല്‍എ എന്നിവിടങ്ങളിലെ പ്രൊഫസര്‍ സ്ഥാനങ്ങളിലൂടെ പ്രഗത്ഭനായ ഗവേഷകനായി വളര്‍ന്നു.
വിമാനയാത്രക്കിടയിലാണ് നോബേല്‍ കമ്മിറ്റിയുടെ പുരസ്‌കാര വിവരം അദ്ദേഹം അറിഞ്ഞത്. അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ”ഒരു അഭയാര്‍ത്ഥി കുടുംബത്തിലാണ് ജനിച്ചത്, എനിക്ക് ലഭിച്ച വിദ്യാഭ്യാസം ലളിതമായിരുന്നു. ഇതു വരെ എത്താനുള്ള വഴി എളുപ്പമല്ലായിരുന്നു, പക്ഷേ എന്റെ പ്രണയം രസതന്ത്രത്തോട് എപ്പോഴും നിലനിന്നു.’