kerala

നവകേരള സദസ്സ് വേദിയിൽ ’21 വാഴകൾ’; കോൺഗ്രസ് പ്രതിഷേധം

By webdesk13

December 01, 2023

ഒറ്റപ്പാലത്ത് നവകേരള സദസ്സ് വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ വെച്ച് പ്രതിഷേധിച്ചു. വേദിക്ക് സമീപം 21 വാഴ വെച്ചാണ് പ്രതിഷേധം. ഇന്നലെ രാത്രി തന്നെ പൊലീസ് സാന്നിധ്യത്തില്‍ വാഴ നീക്കം ചെയ്‌തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയില്‍ പ്രവേശിച്ച ഉടന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി

തൂതയില്‍ വെച്ചായിരുന്നു പ്രതിഷേധം. പര്യടന ദിവസങ്ങളില്‍ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാല്‍, കര്‍ശന പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.