india

വിനയ് കുമാര്‍ സക്‌സേന ഡല്‍ഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍

By Test User

May 23, 2022

വിനയ് കുമാര്‍ സക്‌സേനയെ ഡല്‍ഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ കാരണം രാജിവെച്ച അനില്‍ ബൈജല്‍ പകരമായാണ് വിനയ് കുമാര്‍ സക്‌സേനയെുടെ നിയമനം. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്നു വിനയ് കുമാര്‍. ഇതോടെ ഡല്‍ഹിയുടെ 22- ാമത് ലഫ്റ്റനന്റ് ഗവര്‍ണറാകും അദ്ദേഹം.

ഡല്‍ഹി സര്‍ക്കാരുമായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും പലതവണ ഇടഞ്ഞുകൊണ്ടായിരുന്നു അനില്‍ ബൈജാലിന്റെ കാലഘട്ടം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അനില്‍ ബൈജാല്‍. 2016 ഡിസംബര്‍ 31 ന് അദ്ദേഹം ചുമതലയേറ്റത്. ജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെത്തുടര്‍ന്നാണ് അദ്ദേഹത്തെ നിയമിച്ചത്.