More

മുഖംമൂടി ധരിച്ചെത്തിയ ആള്‍ 73കാരിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ചു

By webdesk17

November 26, 2024

തിരുവല്ല: ഓതറയില്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ 73കാരിയുടെ രണ്ട് പവന്‍ വരുന്ന മാല മോഷ്ടിച്ചു. മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല കവരുകയായിരുന്നു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തില്‍ നരേന്ദ്രന്‍ നായരുടെ ഭാര്യ രത്‌നമ്മയുടെ മാലയാണ് കവര്‍ന്നത്.

ഇന്ന് രാവിലെ എട്ടരയേടെയായിരുന്നു സംഭവം. വീട്ടിലെ ഹാളില്‍ ഇരിക്കുകയായിരുന്ന രത്‌നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ച് ഓടുകയായിരുന്നു. സംഭവം നടന്ന സമയം 80കാരനായ ഭര്‍ത്താവ് നരേന്ദ്രന്‍ നായര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മരുമകള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.