kerala

സിപിഎം സമര പന്തലില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ബസ്

By webdesk17

December 04, 2024

കണ്ണൂര്‍: സിപിഎം നഗരത്തില്‍ കെട്ടിയ സമര പന്തലില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ബസ്. നാളെ നടക്കാനിരുന്ന സമരത്തിനായി ഒരുക്കിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തല്‍ കെട്ടിയിരുന്നത്. ഒരു മണിക്കൂര്‍ നേരത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പന്തല്‍ അഴിച്ചാണ് ബസ് പുറത്തെടുത്തത്. പന്തല്‍ പൂര്‍ണ്ണമായും അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്.

ബസില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാലും സമീപത്ത് ആളുകള്‍ അധികം ഇല്ലാതിരുന്നതിനാലും കൂടുതല്‍ അപകടം ഉണ്ടായില്ല. മയ്യില്‍ ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന ബസ് ആണ് കുടുങ്ങിയത്. ബസുകള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ എപ്പോഴും കടന്നുപോകുന്ന റൂട്ടാണ് സ്റ്റേഡിയം കോര്‍ണറിന് മുന്‍പിലൂടെയുളളത്. ഗതാഗതം തടസപ്പെട്ടതോടെ മറ്റൊരു വഴിയിലൂടെയാണ് മറ്റു വാഹനങ്ങള്‍ കടത്തിവിട്ടത്.