More

യു.എസില്‍ ചുഴലിക്കാറ്റില്‍ 23 മരണം

By webdesk14

March 25, 2023

യു.എസിലെ മിസിസിപ്പിയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 23 മരണം. 160 കിലോമീറ്ററോളം ദൂരത്ത് നാശം വിതച്ച ചുഴലിക്കാറ്റില്‍ നാല് പേരെ കാണാതായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ മിസിസിപ്പിയിലെ സില്‍വര്‍ സിറ്റി, റോളിംഗ് ഫോര്‍ക്ക് പട്ടണങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് അനുഭവപ്പെട്ടത്.

കാറ്റില്‍ നിരവധി വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. നിരവധിയാളുകള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങികിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.