kerala

പതിനാറ് വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 23കാരന് 27 വര്‍ഷം കഠിന തടവും 11,0000 രൂപ പിഴയും

By webdesk11

June 27, 2023

പട്ടാമ്പി: പതിനാറ് വയസ്സുകാരിയെ ഓട്ടോയില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍, 23കാരന് 27 വര്‍ഷം കഠിന തടവും 11,0000 രൂപിഴയും. തെങ്കര പൂച്ചോല മുത്തുവീട്ടില്‍ വീട് വിപിനെയാണ് പട്ടാമ്പി അതിവേഗ പ്രത്യേക കോടതി ജഡ്ജ് രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി.

കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, അജിത്കുമാര്‍ എന്നിവരാണ്.കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷന് സഹായിച്ചു.