Connect with us

india

ഫ്‌ളൈറ്റ് അറ്റൻഡന്‍റ് ആയ 24കാരിയെ കഴുത്തറുത്തുകൊന്നു; പ്രതി അറസ്റ്റിൽ

മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

Published

on

മുംബൈയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് യുവതിയെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലയിലായിരുന്നു മൃതദേഹം. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അന്ധേരിയിലെ മറോളിലുള്ള കൃഷന്‍ലാല്‍ മര്‍വാ മാര്‍ഗിലെ എന്‍.ജി കോംപ്ലക്‌സ് അപാര്‍ട്ട്‌മെന്റില്‍ ഇന്നലെ രാത്രിയാണു സംഭവം. എയര്‍ ഇന്ത്യയിലെ ട്രെയിനിങ്ങിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലാണ് റൂപല്‍ മുംബൈയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വീട്ടുകാര്‍ റൂപലിനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതായതിനെ തുടര്‍ന്ന് മുംബൈയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവരോട് ഫഌറ്റില്‍ പോയി അന്വേഷിക്കാനും ആവശ്യപ്പെട്ടു. ഇവര്‍ സ്ഥലത്തെത്തി ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. വീട് അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.

യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

india

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.

Published

on

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.

നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

Continue Reading

india

ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും; മോദിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി

പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചര്‍ച്ചകള്‍ നാടകത്തില്‍ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

Published

on

നരേന്ദ്രമോദിയുടെ ഉപദേശത്തിന് ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും എന്ന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി എം.പി. ഡല്‍ഹിയില്‍ വായുമലിനീകരണം വലിയ പ്രശ്‌നമാണ്. ഞങ്ങള്‍ അക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. പിന്നെ എന്തിനാണ് പാര്‍ലമെന്റ് അത്തരം ചര്‍ച്ചകള്‍ ഒരിക്കലും നാടകമല്ല. പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതും അതേ കുറിച്ചു സംസാരിക്കുന്നതും ഒരിക്കലും നാടകമല്ല. പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചര്‍ച്ചകള്‍ നാടകത്തില്‍ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

‘അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ് എല്ലാം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ്ഐആര്‍ പ്രക്രിയകള്‍, വായുമലിനീകരണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളാണ് എല്ലാം. അതെല്ലാം ചര്‍ച്ച ചെയ്യാനുള്ള ഇടം തന്നെയല്ലേ പാര്‍ലമെന്റ്. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ് നാടകമാകുക? സംസാരിക്കാന്‍ അനുവദിക്കാത്തതാണ് യഥാര്‍ഥത്തില്‍ നാടകം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാനുള്ള അവസരം തടഞ്ഞുവെക്കുന്നതാണ് യഥാര്‍ഥത്തില്‍ നാടകം’. പ്രിയങ്ക പറഞ്ഞു.

നേരത്തെ, പാര്‍ലമെന്റില്‍ വന്ന് പ്രതിപക്ഷം നാടകം കളിക്കരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

Continue Reading

Trending