india

ഡല്‍റ്റ പ്ലസ് ആശങ്ക ഉയരുന്നു; ഇന്ന് രണ്ട് മരണം

By web desk 1

June 25, 2021

ന്യൂഡല്‍ഹി: കോവിഡ് വകഭോദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. മഹാരാഷ്ട്ര്‌യിലും മധ്യപ്രദേശിലുമാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ രണ്ട് വയസ്സുള്ള കുട്ടിയാണ് മരിച്ചത്.രാജ്യത്തെ ആകെ ഡല്‍റ്റ പ്ലസ് മരണം മൂന്നായി ഉയര്‍ന്നു.

മഹാരാഷ്ട്ര്‌യില്‍ 20 പേരാണ് ഡെല്‍റ്റ പ്ലസ് വകഭോദം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മധ്യപ്രദേശില്‍ 7 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. കേരളം ഉള്‍പ്പെടെയുഉള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.