india

24 മണിക്കൂറില്‍ 2.11 ലക്ഷം കോവിഡ് രോഗികള്‍

By Test User

May 27, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,11,298 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. 3,847 പേരാണ് കോവിഡ് ബാധിച്ച്    ഇന്നലെ മാത്രം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം   3,15,235  ആയി.

രാജ്യത്ത് ഇതുവരെ 2,73,69,093 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. ഇന്നലെ 2,83,135 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 2,46,33,951 ആയി ഉയര്‍ന്നു. നിലവില്‍ 24,19,907 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ആരോഗ്യ മന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.