ദാബി: പാലത്തില്‍ നിന്നും ബസ് പുഴയിലേക്ക് മറിഞ്ഞ് രാജസ്ഥാനില്‍ 27 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ദുബിയിലെ ലാല്‍ സോത്തില്‍ നിന്ന് സവായ് മധോപൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസ്സിന്റെ മുന്നിലെ ചക്രം പൊട്ടിത്തെറിച്ച് ബസ് നിയന്ത്രണം വിടുകയായിരുന്നു. 50-ഓളം പേര്‍ ബസ്സിലുണ്ടായിരുന്നു. ഇതില്‍ 27പേരും മരണത്തിന് കീഴടങ്ങി. പരിക്കേറ്റവരെ സമീപത്തെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.