kerala

ഓണത്തിനിടെ റോഡില്‍ പൊലിഞ്ഞത് 29 ജീവന്‍; ഇതില്‍ 11 പേരും ഹെല്‍മെറ്റ് ധരിക്കാത്തവര്‍

By Test User

September 14, 2022

സംസ്ഥാനത്ത് ഓണാഘോഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 29 ജീവനുകളെന്ന് കേരള പോലീസ്. സെപ്റ്റംബര്‍ ഏഴ് മുതല്‍ 11 വരെ സംഭവിച്ച വാഹനാപകടങ്ങളുടെ കണക്കുകളാണ് കേരള പോലീസ് പുറത്തുവിട്ടത്.

ഓണാഘോഷം പൊലിമയുള്ളതായിരുന്നെങ്കിലും ഈ കണക്കുകള്‍ നമ്മെ വേദനിപ്പിക്കുന്നതാണ് പോലീസ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ടൂവീലറില്‍ നിന്ന് അപകടപെട്ട് മരണമടഞ്ഞ 11 യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്ന കണക്കും പോലീസ് അറിയിക്കുന്നുണ്ട്.