kerala

‘കിട്ടുന്നിടത്തു നിന്നും വാങ്ങാൻ മാത്രം ആണ് താല്പര്യം’ ; വനം ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎം മണി

By webdesk15

May 12, 2023

നാടിനോട് കൂറില്ലാത്തവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നും കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാൻ മാത്രം ആണ് അവർക്ക് താല്പര്യമെന്നും എം.എം.മണിയുടെ വിമർശനം.ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ്‌ ഉദ്ഘാടന വേദിയിൽ ആണ് മണിയുടെ പരാമർശം. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണ് .അതിർത്തിയിലെ തമിഴ്നാടിന്റെ കടന്നു കയറ്റം തടയാൻ ഒന്നും ചെയ്യുന്നില്ല. എം.എം മണി പറഞ്ഞു. അതിർത്തിയിലെ ഉദ്യോഗസ്‌ഥരെ മുഴവൻ മാറ്റണമെന്നും എം എം മണി ആവശ്യപ്പെട്ടു.