Connect with us

kerala

രണ്ടാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍; യാത്ര ആലപ്പുഴ വഴി

ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്.

Published

on

സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസിന് തുടക്കം കുറിക്കുക. നാളെ കാസര്‍ഗോട്ടു നിന്നും സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ട് നിന്നും രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തും.

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1515 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 54 സീറ്റും എസിചെയര്‍ കാറുകളിലായി 476 സീറ്റുമാണുള്ളത്. എട്ട് മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും.

വന്ദേഭാരത് സ്‌റ്റേഷനില്‍ എത്തുന്നതും പുറപ്പെടുന്നതുമായ സമയം:

തിരുവനന്തപുരം സെന്‍ട്രല്‍: വൈകിട്ട് 4.05, കൊല്ലം: 4.53/4.55, ആലപ്പുഴ: 5.55/5.57, എറണാകുളം ജങ്ഷന്‍: 6.35/6.38, തൃശൂര്‍: 7.40/7.42, ഷൊര്‍ണൂര്‍ ജങ്ഷന്‍: 8.15/8.17,തിരൂര്‍: 8.52/8.54, കോഴിക്കോട്: 9.23/9.25, കണ്ണൂര്‍: 10.24/10.26, കാസര്‍കോട്: രാത്രി11.58.

കാസര്‍കോട്-തിരുവനനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍: കാസര്‍കോട്: രാവിലെ 7, കണ്ണൂര്‍: 7.55/7.57, കോഴിക്കോട്: 8.57/8.59, തിരൂര്‍: 9.22/9.24, ഷൊര്‍ണൂര്‍ ജങ്ഷന്‍: 9.58/10, തൃശൂര്‍: 10.38/10.40, എറണാകുളം ജങ്ഷന്‍: 11.45/11.48, ആലപ്പുഴ:12.32/12.34, കൊല്ലം: 1.40/1.42, തിരുവനന്തപുരം സെന്‍ട്രല്‍: പകല്‍ 3.05

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending