local

പി.എം.എ സമീര്‍ എം.എല്‍.എയുടെ ഭാര്യമാതാവ് ഹഫ്സ മരണപ്പെട്ടു

By webdesk14

May 29, 2026

ചേളാരി: പി.എം.എ സമീർ എം.എൽ.എയുടെ ഭാര്യമാതാവും ചേളാരി സ്വദേശി കോലാക്കൽ മൂസക്കോയയുടെ ഭാര്യയുമായ ഹഫ്‌സ വയലിലകത്ത് (68) കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ചേളാരിയിലെ പഴയ ആഴ്ചച്ചന്തയ്ക്ക് സമീപമാണ് പരേതയുടെ വസതി.

മക്കൾ: നവാബ് ജാൻ, നബീൽ, നജ്‌വ, നഭ. മരുമക്കൾ: പി.എം.എ സമീർ എം.എൽ.എ (ചന്ദ്രിക ഫിനാൻസ് ഡയറക്ടർ), ജസീൽ കൊടുവള്ളി. സഹോദരങ്ങൾ: മുഹമ്മദ്, വി.എ ലത്തീഫ് (കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അഷ്റഫ് അലി, ലൈല.

മയ്യത്ത് നമസ്കാരം ഇന്ന് രാത്രി (2026 മെയ് 29, വെള്ളി) 7:45 മണിക്ക് പടിക്കൽ ടൗൺ ജുമാമസ്ജിദിൽ നടക്കും. തുടർന്ന് മയ്യത്ത് ഖബറിസ്ഥാനിൽ മറവ് ചെയ്യും.